Saturday, December 10, 2011

കടല കടലൈ കടല .

                                                കടല കടലൈ കടല

സ്കൂളില്‍ പഠിക്കുന്ന കാലം മിട്ടായി വാങ്ങാനൊന്നും വീട്ടില്‍ നിന്നും കാശ് കിട്ടില്ല വീട്ടിലെയും വഴിയില്‍ നിന്നും മറ്റും കിട്ടുന്ന കശുവണ്ടി സോരൂപിച്ചും വിറ്റ് ആ കാശിനു കടല വാങ്ങിക്കും. സ്കൂള്‍ വിട്ടു വന്നു കടല വറുത്ത് ബാറ്ററി പെട്ടിയിലാക്കി അതുമായി കുട്ടികളുടെ അടുത്തേക്കും ഫുട്ബോള്‍ കളി സ്ഥലത്തേക്കും പോകും 5 പൈസാക്ക് 5 കടലയാണ് . പന്ത് കളി തീരുബോഴതേക്കും കടലയും തീര്‍ന്നിട്ടുണ്ടാകും .
പിന്നെ പന്തുകളി വിജയിച്ചവനെപ്പോലെ സന്തോഷത്തോടെ ഒരുവരവാണ്‌
കാരണം പിറ്റേന്ന് സ്കൂളില്‍ പോയാല്‍ മിട്ടായിയും നാരങ്ങ മുറിച്ചു മുളകുപൊടി ചേര്‍ത്തതും വാങ്ങി കഴിക്കാമല്ലോ .കൂട്ടുകാര്‍ക്കും വാങ്ങി കൊടുക്കും. പിന്നെ കോട്ടി വാങ്ങും സ്കൂളില്‍ കോട്ടി കളിയാണ് ഹരം
തോറ്റാല്‍ കൈ മടക്കി വെക്കണം ജയിച്ചവന്‍ കോട്ടി കൊണ്ട് കൈ മടക്കിനു അടിക്കും ഹോ ........എന്തൊരു വേതനയാണ്..... കളാസ് റൂമിലും കളിക്കാന്‍ കുഴി ഉണ്ടാക്കിവെക്കും .സാര്‍ ഇല്ലാത്തപ്പോള്‍. കളിയ്ക്കാന്‍ പിന്നെ ചുള്ളിയും പട്ടയുമാണ് കളി .അല്ലെങ്കില്‍ നീളമുള്ള വള്ളികൊണ്ട്‌ വട്ടം കെട്ടി കൂട്ടുകാരെ അതിനുള്ളിലാക്കി ബസ്സ്‌ വിടും .അല്ലെങ്കില്‍ പഴയ തക്കാളി പെട്ടി കൊണ്ട് ഉണ്ടാക്കിയ ബസ്സും ലോറിയും കിട്ടും വാസുവാണ് അതുണ്ടാക്കുന്നത് .ഞ്ചങ്ങള്‍ കാശ് കൊടുത്തു വാങ്ങും. അല്ലെങ്കില്‍ പട്ടം പറത്തും അങ്ങനെ എത്ര എത്ര കളികള്‍ .നിഷ്കളങ്കമായ ജീവിതം..........ഓര്‍ത്തോര്‍ത്തു ..........രസിക്കാന്‍ .....

No comments:

Post a Comment